Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി നാരായണന്‍ ചൈനയിലേക്ക് യാത്ര തിരിച്ചു

ദില്ലി: രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച്ച ചൈനയിലേക്ക് യാത്ര തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചൈനീസ് നേതൃത്വവുമായി ചര്‍ച്ച നടത്താനാണ് നാരായണന്‍ ചൈന സന്ദര്‍ശിക്കുന്നത്.

വൈസ് പ്രസിഡന്റ് കൃഷന്‍കാന്ത്, പ്രധാനമന്ത്രി എ.ബി.വാജ്പേയി, ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി, മറ്റു മുതിര്‍ന്ന മന്ത്രിമാര്‍, മൂന്ന് സേനാധിപന്‍മാര്‍, മറ്റു ഗവര്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ യാത്രയയച്ചു.

ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന തന്റെ സന്ദര്‍ശനവേളയില്‍ നാരായണന്‍ ചൈനീസ് പ്രസിഡന്റ് ജീയാങ് സെമിന്‍, പ്രധാനമന്ത്രി സു റോങ്ലി, നാഷണല്‍ പീപ്പിള്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ ലീ പെങ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രശ്നങ്ങള്‍ ചര്‍ച്ചയില്‍ വിഷയമായേക്കും.

നാരായണനോടൊപ്പം ഭാര്യ ഉഷാ നാരായണന്‍, വ്യവസായമന്ത്രി മനോഹര്‍ ജോഷി, വിദേശകാര്യ സെക്രട്ടറി ലളിത് മാന്‍സിങ്, പാര്‍ലമെന്റംഗങ്ങളായ സുഷമ സ്വരാജ്, സുശീല്‍കുമാര്‍ പാണ്ഡെ, സോമനാഥ് ചാറ്റര്‍ജി എന്നിവരാണ് സന്ദര്‍ശകസംഘത്തിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+