കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉള്‍ഫ നേതാവിനെ വെടിവെച്ചു കൊന്നു

  • By Staff
Google Oneindia Malayalam News

ഗോഹട്ടി: നിരോധിത തീവ്രവാദസംഘടനയായ ഉള്‍ഫയുടെ പ്രധാനപ്പെട്ട നേതാവ് സ്വാതിനാഥ ഫുകാന്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ശനിയാഴ്ച പുലര്‍ചെ ജോറാട്ട് ജില്ലയിലെ ഗെന്‍ധേലിയിലാണ് ഫുകാന്റെ സംഘവും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ബ്രഹ്മപുത്രയുടെ തെക്കന്‍ തീരം മറികടക്കാന്‍ ശ്രമിച്ച ഫുകാനെയും സംഘത്തെയും പോലീസ് കെണിയില്‍പ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസിനു നേരെ ആക്രമണം അഴിച്ചുവിട്ട ഫുകാനെ തുടര്‍ന്നുള്ള പോരാട്ടത്തില്‍ സംഭവസ്ഥലത്തുവച്ചു തന്നെ വെടിവെച്ചുകൊല്ലുകയായിരുന്നു.

ഫുകാന്റെ പക്കല്‍ നിന്നും ഒരു അത്യാധുനിക റിവോള്‍വറും ഫ്ലോപ്പി ഡിസ്കുകളും ചില രേഖകളും കണ്ടെടുത്തു. ഉള്‍ഫയുടെ പ്രധാനപ്രവര്‍ത്തകനായിരുന്ന ഫുകാന് മാധ്യമങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്നു. സംഘടനയ്ക്ക് പ്രചാരം നേടിക്കൊടുക്കുന്നതില്‍ ഫുകാന്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. സംഘടനയുടെ ന്യൂസ് ലെറ്ററായ സ്വാതിനാഥ പുറത്തിറക്കുന്നതിലും അദ്ദേഹം വലിയ പങ്കു വഹിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഫുകാനെ പോലീസ് അറസ്റു ചെയ്തിരുന്നുവെങ്കിലും അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X