ഫ്രഞ്ച് ചാരക്കേസ് വിസ്മൃതിയിലേക്ക്
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രഞ്ച് ചാരക്കേസും വിസ്മൃതിയിലേക്ക്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫ്രഞ്ചു പൗരന്മാരെ ഇന്ത്യയിലേക്കു കൊണ്ടുവന്ന് കേസിന്റെ വിചാരണ ആരംഭിക്കാന്‍ അന്വേഷണം നടത്തുന്ന സി.ബി.ഐക്ക് കഴിയാത്തതിനാലാണിത്. ഫ്രഞ്ചുകാരായ ഫോങ്കോയിസ് ക്ളാവലും എലല്ല ഫിലിപ്പുമാണ് ആദ്യ രണ്ടു പ്രതികള്‍.
മൂന്നാം പ്രതി ഗോവന്‍ സ്വദേശി ക്യാപ്റ്റന്‍ എഫ്.എം. ഫുര്‍ഡെയും നാലാം പ്രതി മുന്‍ എം.പി കെ.വി. തോമസുമാണ്. കെ.വി. തോമസിന്റെ വാദം മാത്രം കേട്ട് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. 98 ജനുവരി 28നായിരുന്നു കോടതി വിധി. നവാബ് രാജേന്ദ്രന് അപ്പീല്‍ നല്‍കണമെന്ന് കാണിച്ച് സി.ബി.ഐക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല.
കോസ്റ് ഗാര്‍ഡ് ബോര്‍ഡിംഗ് ഓഫീസര്‍ രാജേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് സര്‍വേ നടത്തിയതിന് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ലോക്കല്‍ പോലീസ്് കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. പിന്നീട് കേസ് സി.ബി.ഐക്ക് വിട്ടു.
ഗലാത്തി എന്ന ഫ്രഞ്ച് നൗകയില്‍ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സര്‍വേ ആരംഭിക്കുന്നത് 95 ഡിസിംര് 19നാണ്. 28ന് കോസ്റ് ഗാര്‍ഡ് സംശയം തോന്നി ഇതിലുള്ളവരെ പിടി കൂടുകയായിരുന്നു.
പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എം.പിയായിരുന്ന കെ.വി തോമസിനെതിരെ സി.പി.എം ഉന്നയിച്ച ഒരു പ്രധാന ആരോപണം ചാരകേസുമായുള്ള ബന്ധമായിരുന്നു. തെരഞ്ഞെടുപ്പില്‍ സി.പി.എം സ്വതന്ത്രന് സേവ്യര്‍ അറയ്ക്കലിനോട് തോമസ് പരാജയപ്പെട്ടു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications