Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരിക്കേണ്ട പാര്‍ട്ടിയെ നിര്‍ദ്ദേശിക്കാനും ജനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് മധു ദണ്ഡവതെ

തിരുവനന്തപുരം: ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനോടൊപ്പം അധികാരത്തില്‍ വരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്ന പാര്‍ട്ടിയെ നിര്‍ദ്ദേശിക്കാനും ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന വിധം തെരഞ്ഞെടുപ്പ് നിയമം പരിഷ്കരിക്കണമെന്ന് ജനതാദള്‍ നേതാവ് മധുദന്തവതെ.

തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് ഇതിനായി ജര്‍മ്മന്‍ തെരഞ്ഞെടുപ്പ് മാതൃക സ്വീകരിക്കാവുന്നതാണ്. ജര്‍മ്മനിയില്‍ പാര്‍ലമെന്റംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനോപ്പം തങ്ങള്‍ക്ക് താല്പര്യമുള്ള പാര്‍ട്ടിയെ തെരഞ്ഞെടുക്കാനും ജനങ്ങള്‍ക്ക് അവസരം നല്‍കുന്നു. അവിടെ ഒരു പാര്‍ട്ടിക്ക് ലഭിക്കുന്ന വോട്ടിന്റെ ശതമാനം അനുസരിച്ച് പാര്‍ലമെന്റില്‍ സീറ്റ് നല്‍കും. വിദഗ്ദര്‍ പാര്‍ലമെന്റ് സീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഇത് അവസരമുണ്ടാക്കുന്നു. അദ്ദേഹം പറഞ്ഞു.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടാലും മന്ത്രിസഭയുടെ കാലാവധികഴിയുന്നതുവരെ ഭരിക്കാന്‍ അനുവദിക്കണമെന്നാണ് ചിലര്‍ പറയുന്നത്. ഇത് ശരിയല്ല. സുസ്ഥിര സര്‍ക്കാര്‍ ഉണ്ടാവാന്‍ സഹായിക്കും വിധം തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ഭേദഗതി ചെയ്യുകയാണ് വേണ്ടത്. നിലവിലുള്ള കൂറുമാറ്റ നിരോധന നിയമം വ്യക്തിഗതമായ കൂറുമാറ്റം മാത്രമേ നിരോധിക്കുന്നുള്ളൂ. കൂട്ടത്തോടെയുള്ള കൂറുമാറ്റത്തെ നിയമവിധേയമാക്കുന്നു. അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കാതെ ഭരണഘടന ഭേദഗതി ചെയ്യാന്‍ വിദഗ്ദരടങ്ങുന്ന സംഘത്തെ നിയമിച്ച ബി.ജെ.പി സര്‍ക്കാര്‍ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+