നീലനെതിരായ ആരോപണം: അന്വേഷണത്തില്‍ നാലുപേരെ കക്ഷി ചേര്‍ത്തു
തിരുവനന്തപുരം: നിയമവകുപ്പ് സെക്രട്ടറി നളിനിനെറ്റോയെ ലൈംഗികമായി പീഡിപ്പിക്കാന്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ ശ്രമിച്ചുവെന്ന ആരോപണത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ നാലുപേരെക്കൂടി കക്ഷി ചേര്‍ത്തു.
ഈ കേസ് അന്വേഷിക്കുന്ന ജസ്റിസ് ശശിധരന്‍ കമ്മീഷന്റെ ആദ്യ സിറ്റിംഗിലാണ് നാലുപേരെ കക്ഷി ചേര്‍ത്തത്. അടുത്ത സിറ്റിംഗ് എന്നാണെന്ന് നിശ്ചയിച്ചിില്ല.
ജനതാദള്‍ ആലപ്പുഴ ജില്ലാപ്രസിഡന്റ് നാരായണന്‍കുട്ടി, ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം കെ.എം. ഇക്ബാല്‍ ഖാന്‍, ജോര്‍ജുകുട്ടി തോമസ്, സണ്ണി തോമസ് എന്നിവരെയാണ് കേസില്‍ കക്ഷിചേര്‍ത്തത്. നീലലോഹിത ദാസന്‍ നാടാര്‍ ശനിയാഴ്ച്ച മൊഴി നല്‍കി. നളിനി നെറ്റോയും കൊങ്കണ്‍ റെയില്‍വേ മുന്‍ ലെയ്സണ്‍ ഓഫീസര്‍ കെ. ഗോപിനാഥനും മൊഴി നല്‍കാന്‍ കൂടൂതല്‍ സമയം ചോദിച്ചു. തുടര്‍ന്ന് കമ്മീഷന്‍ ജൂണ്‍ ഏഴുവരെ കക്ഷി ചേരാനും തെളിവ് നല്‍കാനും സമയം അനുവദിച്ചു. നീലനു ണ്ടിേ അഡ്വ: ടി.വി പ്രഭാകരനും നളിനിക്ക് വേണ്ടി അഡ്വ. സി.കെ അനന്ത പത്മനാഭനും ഹാജരായി.












Click it and Unblock the Notifications