Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് നീട്ടും

തിരുവനന്തപുരം: കൊച്ചി-ഇന്‍ഡോര്‍ എക്സ്പ്രസ്സും കൊച്ചി-ബിലാസ്പൂര്‍ എക്സ്പ്രസ്സും ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് നീട്ടും. തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്സ്പ്രസ് ആലപ്പുഴ വഴിയാക്കും. ജൂണ്‍ ഒന്ന് മുതലാണ് ഈ മാറ്റങ്ങള്‍.

ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ തോമസ് വര്‍ഗീസാണ് ഇക്കാര്യം വാര്‍ത്താലേഖകരെ അറിയിച്ചത്. കൊച്ചി വരെയുള്ള എല്ലാ ട്രെയിനുകളും തലസ്ഥാന നഗരിയിലേക്ക് നീട്ടാന്‍ കനത്ത സമ്മര്‍ദ്ദമുണ്ട്. പക്ഷേ എറണാകുളം-കായംകുളം പാത ഒറ്റവരിയായതിനാലും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ സൗകര്യകുറവുള്ളതുകൊണ്ടും ഇത് സാധ്യമാവില്ലെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.

എറണാകുളം - കോട്ടയം - കായംകുളം പാത ഇരട്ടിപ്പിക്കല്‍ ഈ വര്‍ഷം ഉണ്ടാവില്ല. ഇതിനുള്ള പ്രാഥമിക അനുമതി ലഭിച്ചിട്ടുണ്ട്. എങ്കിലും അമ്പതു കോടിയിലേറെ ചെലവാകുന്ന പദ്ധതിയായതിനാല്‍ കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിക്കണം. ഇതിന് എം.പിമാരും മറ്റും സമ്മര്‍ദ്ദം ചെലുത്തണം. അദ്ദേഹം പറഞ്ഞു.

വൈദ്യുതീകരണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ ഉദ്ഘാടനം വൈകുന്നത് കേന്ദ്ര മന്ത്രിയെ കാത്തിരിക്കുന്നതുകൊണ്ടാണ്. പത്തു ജോഡി ഇലക്ട്രിക് ട്രെയിനുകള്‍ തൃശൂര്‍-എറണാകുളം റൂട്ടിലോടിക്കാനാണ് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം സ്റ്റേഷനിലെ ആറു കോടിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ അവസാനിക്കും. ഇതോടെ കൊച്ചി-നേത്രാവതി, കൊച്ചി-ഖൊരക്പൂര്‍ ട്രെയിനുകള്‍ തിരുവനന്തപുരത്തേക്ക് നീട്ടും.

കൂടുതല്‍ സുരക്ഷിതത്വത്തിനായി ഷൊര്‍ണൂറിനും തിരുവനന്തപുരത്തിനുമിടയിലുള്ള 10 സ്റ്റേഷനുകളില്‍ ഇന്റര്‍ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തോമസ് വര്‍ഗീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+