Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പെയ്റ്റ് അനുകൂലികള്‍ ഫിജി ടി.വി. കേന്ദ്രം പിടിച്ചെടുത്തു

സുവാ: ഫിജിയില്‍ ഒരു സായുധ അട്ടിമറിയുടെ സൂചന നല്‍കിക്കൊണ്ട് അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റിനെ അനുകൂലിക്കുന്ന യുവാക്കളുടെ ഒരു സംഘം ഫിജി ടി.വിയുടെ നിയന്ത്രണം ഏറ്റെടുത്തു. 150-ഓളം വരുന്ന സംഘം തലസ്ഥാന നഗരത്തിലങ്ങോളമിങ്ങോളം ആക്രമണം അഴിച്ചു വിടുകയാണെന്ന് വെബ്സൈറ്റ് റിപ്പോര്‍ട്ടു ചെയ്തു.

തോക്കുകളും കഠാരകളുമായി മുന്നേറുന്ന യുവസംഘം ഇപ്പോള്‍ ട്രേഡ് യൂണിയന്‍ ഓഫീസിനെ കേന്ദ്രമാക്കിയാണ് മുന്നേറുന്നത്. പ്രസിഡണ്ട് റഥു കമീസേസെ മാരയുടെ വീടിനു സമീപത്തുനിന്നും വെടിശബ്ദം കേട്ടതായി ഫിജി ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം വളരെ ആസൂത്രണം ചെയ്താണ് നടത്തുന്നതെന്ന് കരുതുന്നു. ആക്രമണ സമയത്ത് സുവയിലെ സെന്‍ട്രല്‍ പോലീസ് സ്റേഷനിലെ വൈദ്യുതിബന്ധം വിഛേദിച്ചിരുന്നു. സംഘത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്താണെന്ന് വ്യക്തമല്ലെങ്കിലും പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളും ഫിജി ടി.വി., റേഡിയോ ഫിജി തുടങ്ങിയ മാധ്യമകേന്ദ്രങ്ങളും പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു.

അതേ സമയം പാര്‍ലമെന്റ് മന്ദിരത്തിനെ ലക്ഷ്യമാക്കി മെയിന്‍ റോഡിലൂടെ ഒരു ജനക്കൂട്ടം മുന്നേറുന്നുവെന്ന് റോയിറ്റേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഹോട്ടലുകളില്‍ താമസിക്കുന്നവരോട് അവിടെത്തന്നെ തങ്ങാനും മെയിന്‍ റോഡില്‍ കണ്ടാലുടനെ വെടിവെക്കാനുമുള്ള നിര്‍ദേശം പോലീസ് അധികാരികള്‍ നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പട്ടാളക്കാരും സ്പെയ്റ്റ് അനുകൂലികളും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ ഒരു ക്യാമറാമാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+