കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു ലിസ്റിനെ കുറിച്ചുള്ള തര്‍ക്കം വിദ്യാര്‍ത്ഥികളെ അനിശ്ചിതത്വത്തിലാക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതുതായി അനുവദിക്കുന്ന പ്ലസ് ടു സ്കൂളിന്റെ എണ്ണത്തെക്കുറിച്ചുള്ള തര്‍ക്കം നീളുന്നതു മൂലം വിദ്യാര്‍ത്ഥികള്‍ അനിശ്ചതത്വത്തില്‍. പ്രീഡിഗ്രി പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ പുതിയതായി എത്ര പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും എസ്.എസ്.എല്‍.സി വിജയിച്ചവരില്‍ ഒരു വലിയ ശതമാനത്തിന്റെ ഭാവി.

പ്ലസ് ടു 250 സ്കൂളുകളിലെങ്കിലും അനുവദിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസസഫ് വാശി പിടിക്കുമ്പോള്‍ അത് 200 സ്കൂളുകളില്‍ മതിയെന്നാണ് സി.പി.ഐയും എല്‍.ഡി.എഫ് കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദനും വാദിക്കുന്നത്. ഇതിനെതുടര്‍ന്ന് പ്രശ്നം എല്‍.ഡി.എഫ് ഉപസമിതിക്ക് വിട്ടിരുന്നു. എന്നാല്‍ ഉപസമിതി മൂന്നുവട്ടം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ അലസി പിരിഞ്ഞു.

ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫ് സംസ്ഥാനകമ്മിറ്റി തന്നെ പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര യോഗം ചേര്‍ന്നു. പക്ഷേ തീരുമാനം കൈക്കൊള്ളാനാവാതെ വീണ്ടും പ്രശ്നം എല്‍.ഡി.എഫ് ഉപസമിതിക്ക് വിട്ടു. എല്‍.ഡി.എഫ് ഉപസമിതി നാളെ യോഗം ചേരുന്നുണ്ട്. പ്ലസ് ടു ലിസ്റ് ജൂണ്‍ രണ്ടിന് മുന്‍പ് സമര്‍പ്പിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവുള്ളതുകൊണ്ട് എല്‍.ഡി.എഫിന് രണ്ടു ദിവസത്തിനകം തീരുമാനം കൈക്കൊണ്ടേ മതിയാവൂ.

നേരത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം വരുന്നതിന് മുമ്പ് പ്ലസ് ടു ലിസ്റ് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.ജെ ജോസഫ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X