Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: പ്രശ്നം അവസാനത്തോടടുക്കുന്നുവെന്ന് സ്പെയ്റ്റ്

സുവാ: ഫിജിയിലെ ബന്ദിനാടകം അവസാനഘട്ടത്തിലാണെന്നും ബന്ദികളെ 48 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുമെന്നും അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റ്. പാര്‍ലമെന്റ് മന്ദിരത്തിനകത്തുവെച്ച് സ്പെയ്റ്റ് വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.

അട്ടിമറി പ്രശ്നം അവസാനത്തോടടുക്കുകയാണെന്ന് ഞാന്‍ അങ്ങേയറ്റം വിശ്വസിക്കുന്നു. 24 മണിക്കൂറിനുള്ളിലല്ലെങ്കില്‍ തീര്‍ച്ചയായും 48 മണിക്കൂറിനുള്ളില്‍ പ്രശ്നം അവസാനിക്കും. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ബന്ദികളെ മോചിപ്പിക്കും, സ്പെയ്റ്റ് പറഞ്ഞു. താന്‍ മഹാസഭാ മേധാവികളോട് ചര്‍ച്ച നടത്തിയെന്നും സംഭാഷണം ഉപയോഗപ്രദമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സഭാ മേധാവികളുമായി സ്പെയ്റ്റ് ഞായറാഴ്ചയും ചര്‍ച്ച നടത്തുന്നുണ്ട്.

ഫിജിയില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനും ഫിജി വംശജര്‍ മാത്രം പ്രധാനമന്ത്രി പദത്തിലെത്തുന്ന തരത്തില്‍ ഭരണഘടന ഭേദഗതി ചെയ്യാനും മഹാസഭ പ്രസിഡണ്ട് റതു കമീസേസെ മാരയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം സ്പെയ്റ്റ് നിരാകരിച്ചു.

മെയ് 19-നാണ് ഫിജി പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ചു കയറി സ്പെയ്റ്റും സംഘവും പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മറ്റു പാര്‍ലമെന്റംഗങ്ങളെയും ബന്ദികളാക്കിയത്. 10-ാം ദിവസത്തിലേക്ക് കടന്ന പ്രശ്നം അവസാനിപ്പിക്കാന്‍ ചൗധരി സര്‍ക്കാരിനെ പിരിച്ചുവിടുന്നതായി ശനിയാഴ്ച പ്രസിഡണ്ട് മാര പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+