ബോംബെ ഓഹരി സൂചിക 105 പോയിന്റ് കൂടി
മുംബൈ: ബോംബെ ഓഹരി സൂചിക തിങ്കളാഴ്ച 105. 14 പോയിന്റ് കൂടി 4189. 85 യിലവസാനിച്ചു. വെള്ളിയാഴ്ചത്തേതിനേക്കാള്‍ 2.57 ശതമാനം കൂടുതലാണിത്. ഫണ്ടുകള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് ഈ തിരിച്ചു വരവിന് കാരണം എന്ന് വ്യാപാരികള്‍ പറഞ്ഞു. ഓഹരി സൂചിക ഇനിയും കൂടും എന്ന പ്രതീക്ഷയിലാണ് ഈ വാങ്ങിക്കൂട്ടല്‍.
നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക 35. 70 പോയിന്റ് കൂടി 1311.05 ലാണ് തിങ്കളാഴ്ച അവസാനിച്ചത്. വെളളിയാഴ്ചത്തേതിനേക്കാള്‍ 2.8 ശതമാനം കൂടുതലാണിത്. ഫണ്ടുകള്‍ ഓ ഹരികള്‍ വാങ്ങിക്കൂട്ടിയത് ഹൃസ്വകാല നിക്ഷേപകരേയും അതനുകരിക്കാന്‍ പ്രേരിപ്പിച്ചു. നൊവാര്‍ട്ടിസ് ഇന്ത്യ, നെസ്ലേ ഇന്ത്യ, സീ ടെലി ഫിലിംസ്, എന്‍ ഐ ഐ ടി, റിലയന്‍സ് ഇന്‍ഡസ്റ്രീസ് മുതലായ കമ്പനികളുടെ ഓഹരികള്‍ കുതിച്ചു കയറി.
റിലയന്‍സ് ഇന്‍ഡസ്റ്റ്രീസിന്റേയും സീ ടെലി ഫിലിംസിന്റേയും ഓഹരി വിലകള്‍ മാത്രമല്ല കൈമാറ്റം ചെയ്യപ്പെട്ട ഓഹരികളുടെ എണ്ണവും കൂടുതലായിരുന്നു. സൂചിക താഴാവുന്നതിന്റെ പരമാവധി എത്തിയതു കൊണ്ട് ഇനി താഴുമെന്ന പേടി വേണ്ടെന്ന് ട്രയംപ് ഇന്റര്‍നാഷണലിന്റെ അസിസ്റ്റന്റ് വൈസ്പ്രസിഡന്റ് ജിഗ്നേഷ് ഷാ പറഞ്ഞു.












Click it and Unblock the Notifications