മദ്നി ആശുപത്രിയില്‍
ചെന്നൈ: കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ കുറ്റമാരോപിക്കപ്പെട്ട് സേലം ജയിലില്‍ തടവില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ മദ്നിയെ റോയപേട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രമേഹരോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പുറംവേദനയും മൂലമാണ് മദ്നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സേലം ജയിലില്‍ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെ ഉപദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മദ്നിയുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications