ഉപതിരഞ്ഞെടുപ്പില്‍ റബ്ഡിക്ക് അനായാസ ജയം
ദില്ലി: ബീഹാര്‍ മുഖ്യമന്ത്രി റബ്ഡി ദേവി വന്‍ ഭൂരിപക്ഷത്തോടെ രഖേപുര്‍ മണ്ഡലത്തില്‍ നിന്നുള്ള ഉപതിരഞ്ഞെടുപ്പ് ജയിച്ചു. റബ്ഡിയുടെ ഭര്‍ത്താവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഒഴിഞ്ഞ സീറ്റില്‍ നിന്നാണ് റബ്ഡി മത്സരിച്ചത്.
തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ബീരാ ദേവിയെ 61,819 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റബ്ഡി തോല്‍പിച്ചത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ലാലു പ്രസാദ് യാദവ് തൊട്ടടുത്ത ജനതാദള്‍ യു സ്ഥാനാര്‍ത്ഥി വിഷണ്‍ ദേവ് റായിയെ 29,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ച മണ്ഡലമാണിത്.












Click it and Unblock the Notifications