ഇന്ത്യ- യു എ ഇ കുറ്റവാളി കൈമാറ്റ കരാര്‍ നിലവില്‍ വന്നു
ദുബായ്: ഇന്ത്യയും യു എ ഇയും തമ്മില്‍ ഒപ്പു വച്ച കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ തിങ്കളാഴ്ച നിലവില്‍ വന്നു. യു എ ഇയിലെ ഇന്ത്യന്‍ അമ്പാസഡര്‍ കെ സി സിംഹും യു എ ഇ വിദേശകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി സയീദ് സേദുമാണ് യു എ ഇ വിദേശകാര്യ വകുപ്പ് ഓഫീസില്‍ വെച്ച് കരാര്‍ നിലവില്‍ വരുന്ന രേഖകളില്‍ ഒപ്പു വച്ചത്.
ക്രിമിനല്‍ കേസുകളിലും വാണിജ്യ സിവില്‍ കാര്യങ്ങളിലും പരസ്പരം നിയമസഹകരണം ഉറപ്പാക്കുന്നതാണ് കരാര്‍. യു എ ഇയിലെ നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രി അവ്ക്വാഫ് മുഹമ്മദ് നഖീര അല്‍ ഡാഹിരി 1999 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോല്‍ ഒപ്പു വച്ചതാണ് ഈ കരാറുകള്‍.
മുന്‍കാല പ്രാബല്യത്തോടെയായിരിക്കും കരാറുകള്‍ നിലവില്‍ വരിക. അതായത് കരാര്‍ ഒപ്പു വയ്ക്കുന്നതിന് മുന്‍പ് നടന്ന കുറ്റ കൃത്യങ്ങള്‍ക്കും ഇത് ബാധകമാകും. മറ്റ് ഇരുപത് രാജ്യങ്ങളുമായും ഇന്ത്യ ഈ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഏറെ താമസിയാതെ ഒമാനുമായും ഇങ്ങനൊരു കരാര്‍ ഒപ്പിടാന്‍ സാദ്ധ്യതയുണ്ട്.












Click it and Unblock the Notifications