നിരക്ക് യുദ്ധം യാത്രക്കാര്‍ക്ക് നേട്ടം, എയര്‍ ഇന്ത്യയ്ക്ക് നഷ്ടം
തിരുവനന്തപുരം: വിദേശ വിമാന കമ്പനികള്‍ യാത്രാ നിരക്ക് കുറച്ചത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായി. വിദേശ വിമാനകമ്പനികള്‍ നടത്തുന്ന നിരക്ക് യുദ്ധമാണ് വന്‍ നിരക്ക് കിഴിവില്‍ കലാശിച്ചത്. എയര്‍ ഇന്ത്യയ്ക്കിത് കൊണ്ട് ഏകദേശം 85 കോടി രൂപയുടെ നഷ്ടമുണ്ട്.
എയര്‍ ഇന്ത്യ ദുബായ് മേഖലയില്‍ 18 ശതമാനവും മറ്റ് ഗള്‍ഫ് നഗരങ്ങിലേക്ക് 10 ശതമാനവും കിഴിവ് നല്‍കുമ്പോള്‍ വിദേശ വിമാനകമ്പനികള്‍ 40 ശതമാനം വരെ കിഴിവ് നല്‍കുന്നു. വര്‍ദ്ധിച്ച നിരക്ക് കിഴിവ് നല്‍കാന്‍ ബോംബെയിലുള്ള എയര്‍ ഇന്ത്യയുടെ ആസ്ഥാനത്ത് നിന്ന് തീരുമാനം ഉണ്ടാകാത്തതു കാരണം ഇപ്പോഴത്തെ നിരക്കുകള്‍ തുടരാന്‍ എയര്‍ ഇന്ത്യ നിര്‍ബന്ധിതമാകുകയാണ്.
നിരക്കിലുള്ള വന്‍ വ്യത്യാസം മൂലം യാത്രക്കാര്‍ വിദേശ കമ്പനികളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ഗള്‍ഫിലേക്കുള്ള യാത്രക്കാരില്‍ എയര്‍ ഇന്ത്യയുടെ വിഹിതം 12 ശതമാനമായി കുറഞ്ഞു. മൂന്ന് മാസമായി ദുബായ് ഒഴികെയുള്ള ഗള്‍ഫ് നഗരങ്ങളിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകളില്‍ നല്ലൊരു ശതമാനം സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്.
നിരക്ക് കിഴിവ് കാരണം ഗള്‍ഫ് നാടുകളില്‍ വിമാനം മാറിക്കയറാനുള്ള ബുദ്ധിമുട്ടിനും യാത്രക്കാര്‍ മടി കാണിക്കുന്നില്ല. ശ്രീലങ്കയും തമിഴ്പുലികളും ഏറ്റുമുട്ടുന്ന സാഹചര്യത്തില്‍പോലും കൊളംബോ വഴിക്കുള്ള യാത്രക്കാര്‍ക്ക് ഒട്ടും കുറവില്ല. വര്‍ദ്ധിച്ച നിരക്ക് കിഴിവിന്റെ ആകര്‍ഷണീയത അത്രയ്ക്കുണ്ട്.
ഏതായാലും നിരക്ക് യുദ്ധം കാരണം രാജ്യത്തിന് വമ്പിച്ച വിദേശനാണ്യനഷ്ടം ഉണ്ടാകുന്നു. ഗള്‍ഫ് മേഖലയില്‍ മാത്രം 85 കോടി രൂപയുടെ വിദേശ നാണ്യം നഷ്ടമാവും. ഈ മേഖലയില്‍ എയര്‍ ഇന്ത്യയ്ക്കുള്ള നഷ്ടം കൊണ്ടാണിത്.












Click it and Unblock the Notifications