Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ ഇന്‍ഷുറന്‍സ് കമ്പനി ഈ വര്‍ഷം തുടങ്ങുമെന്ന് ശര്‍മ്മ

തിരുവനന്തപുരം: കേരളത്തില്‍ സഹകരണമേഖലയില്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി ഈ വര്‍ഷം ആരംഭിക്കുമെന്ന് സഹകരണ മന്ത്രി എസ്. ശര്‍മ്മ. ഇന്ത്യയില്‍ ആദ്യമായി സഹകരണമേഖലയില്‍ ആരംഭിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ മൂലധനം 100 കോടി രൂപയാണ്.

കമ്പനിക്കുവേണ്ടിയുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറായിരിക്കുകയാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു സ്പെഷ്യല്‍ ഓഫീസറെ രണ്ടാഴ്ചക്കകം നിയമിക്കുമെന്നും ശര്‍മ്മ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കമ്പനി എല്‍.ഐ.സിയുടേയും ജി.ഐ.സിയുടേയും പ്രവര്‍ത്തനരീതിയായിരിക്കും കമ്പനി സ്വീകരിക്കുക. ഇതിനായി ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ അനുവാദം കിട്ടിയിട്ടുണ്ടെന്നും കമ്പനി തുടങ്ങുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ രംഗത്തെ വിഭവശേഷി വിനിയോഗിക്കുന്നതിനായി സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലൂടെ അടിസഥാന സൗകര്യ വികസന ഫണ്ട് രൂപികരിക്കും. സഹകരണ രംഗത്തെ വിഭവശേഷി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വിനിയോഗിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.

സഹകരണ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ അക്കാദമിയുടെ നേതൃത്വത്തില്‍ 10 എന്‍ജിനീയറിംഗ് കോളേജുകളും കൊച്ചിയില്‍ ഒരു മെഡിക്കല്‍ കോളേജും ആരംഭിക്കും. അക്കാദമിയെ ഡീംഡ് യൂണിവേഴ്സിറ്റിയായി മാറ്റാനും തീരുമാനമുണ്ട്.

കാര്‍ഷികമേഖലയില്‍ ചില ജില്ലകളില്‍ നടപ്പിലാക്കിയ സഹകരണ സ്വാശ്രയ പദ്ധതി സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ ഉദ്ഘാടനം ജൂണ്‍ ഒന്നിന് ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ നടക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് വായ്പ പലിശരഹിതമായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+