കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍മാപയെ ചൈനാവിരുദ്ധ പ്രവര്‍ത്തനത്തിന് അനുവദിക്കില്ലെന്ന് നാരായണന്‍

  • By Super
Google Oneindia Malayalam News

ബീജിങ്: കര്‍മാപലാമയെ ഇന്ത്യയില്‍ ചൈനാ വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന് രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ പറഞ്ഞു. ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ നാരായണന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിബത്തിനെ ചൈനയിലെ സ്വതന്ത്രഭരണാവകാശമുള്ള പ്രദേശമായാണ് ഇന്ത്യ കാണുന്നതെന്നും നാരായണന്‍ സൂച്ിപ്പിച്ചു. തിബത്തുകാരുടെ ആചാര്യനായ ദലൈലാമയെ ഇന്ത്യയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. കര്‍മാപലാമക്ക് ഇന്ത്യയില്‍ സഞ്ചരിക്കുന്നതിന് നിബന്ധനകളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

കര്‍മാപ പ്രശ്നം ഇന്ത്യ കൈകാര്യം ചെയ്ത രീതിയെ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അഭിനന്ദിച്ചു.

ചര്‍ച്ചയില്‍ ആണവപ്രശ്നങ്ങള്‍ വിഷയമായില്ല. നയതന്ത്ര ബന്ധം കൂടുതല്‍ സൗഹൃദപരമാക്കാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നുവെന്ന് ഇത് വ്യക്തമാക്കി.ഇന്ത്യയെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗമാക്കുന്നതിനെ പിന്തുണക്കാന്‍ തയ്യാറായില്ലെങ്കിലും ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും വികസ്വരരാജ്യങ്ങള്‍ക്ക് യു.എന്നില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രാതിനിധ്യം വേണമെന്നാണ് ചൈനയുടെ നിലപാടെന്ന് ജിയാങ് സെമിന്‍ വ്യക്തമാക്കി.

ഇന്ത്യ സന്ദര്‍ശിക്കാന്‍ ജിയാങ് സെമിനെ നാരായണന്‍ ക്ഷണിച്ചുവെങ്കിലും പെട്ടെന്നൊരു പ്രതികരണമുണ്ടായില്ല.

ഞായറാഴ്ച്ച ചൈനയിലെത്തിയ നാരായണന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഭാര്യ ഉഷാ നാരായണന്‍, വന്‍വ്യവസായവകുപ്പ് മന്ത്രി മനോഹര്‍ ജോഷി, വിദേശകാര്യ സെക്രട്ടറി ലളിത് മാന്‍സിങ്, പാര്‍ലമെന്റംഗങ്ങളായ സുഷമ സ്വരാജ്, സുശീല്‍കുമാര്‍ പാണ്ഡെ, സോമനാഥ് ചാറ്റര്‍ജി എന്നിവരാണ് അദ്ദേഹത്തോടൊപ്പം സന്ദര്‍ശകസംഘത്തിലുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X