ഫിജി പ്രസിഡണ്ട് മാര രാജിവെച്ചു
സുവ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഫിജിയില്‍ പ്രസിഡണ്ട് റതു കമീസേസെ മാര രാജിവെച്ചു. ഇതോടെ പട്ടാള ഭരണം പ്രഖ്യാപിച്ച ആര്‍മി കമാന്‍ഡര്‍ ഫ്രാങ്ക് ബൈനിമാമാര രാജ്യത്തിന്റെ പരമോന്നത ഭരണാധികാരിയാകും.
രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്കു കഴിയുമെന്ന് കമാന്‍ഡര്‍ ബൈനിമാമാര പറഞ്ഞു. എത്രയും പെട്ടെന്ന് രാജ്യത്തെ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
രാജ്യത്തെ നിയമം എല്ലാവരും അനുസരിക്കണമെന്നും അല്ലാത്ത പക്ഷം നിയമപരിപാലനത്തിനായി സൈന്യത്തിന് ശക്തി പ്രയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
രാജിവെച്ച പ്രസിഡണ്ട് റതു കമീസേസെ മാരയും കുടുംബവും ഫിജി നേവിയുടെ കപ്പലില്‍ അഭയം തേടിയിട്ടുണ്ടെന്ന് ഫിജിലൈവ് റിപ്പോര്‍ട്ട് ചെയ്തു. നേവി വക്താക്കള്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് വെബ്സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ പ്രസിഡണ്ടും കുടുംബവും നേവിയുടെ ഏതു തരത്തിലുള്ള കപ്പലിലാണ് അഭയം തേടിയിട്ടുള്ളതെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications