Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: ഇന്ത്യക്കാരോട് സുവ വിട്ടുപോകാന്‍ ആവശ്യപ്പെട്ടു

സുവ: ഫിജിയിലെ ഇന്ത്യന്‍ വംശജരോട് തലസ്ഥാന നഗരമായ സുവ വിട്ടുപോകാന്‍ പോലീസ് ആവശ്യപ്പെട്ടുവെന്ന് ഫിജിലൈവ് വെബ്സൈറ്റ് റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതരില്‍ ഒന്ന് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

ഞായറാഴ്ച മുതല്‍ സുവ നഗരത്തിലങ്ങോളമിങ്ങോളം അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റിന്റെ അനുകൂലികള്‍ അഴിഞ്ഞാടുകയായിരുന്നു. ഒരു സംഘം യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് പോലീസ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിരിക്കുന്നതെന്ന് വെബ്സൈറ്റ് പറയുന്നു. ഞായറാഴ്ച രാത്രി ഫിജി ടി.വി. ഓഫീസ് തകര്‍ത്തതു പോലെയും പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടതു പോലെയുമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭയത്താല്‍ പ്രത്യേകിച്ചും ഇന്ത്യക്കാരോട് നഗരം വിട്ടുപോകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്, വെബ്സൈറ്റ് റിപ്പോര്‍ട്ടു ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+