ജാഫ്നയില്‍ മാനുഷിക സഹായം നല്‍കേണ്ടതുണ്ടെന്ന് പിക്കെറിങ്
കൊളംബോ: ശ്രീലങ്കയുടെ വടക്കന്‍ മേഖലയില്‍ മാനുഷികസഹായം ആവശ്യമായി വന്നിരിക്കുകയാണെന്ന് അമേരിക്കന്‍ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് പിക്കെറിങ് പറഞ്ഞു.
ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തിയ പിക്കെറിങ് യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവ് റാണില്‍ വിക്രമസിങ്കെയുടെ ഓഫീസില്‍ വെച്ച് വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
ശ്രീലങ്കയില്‍ അമേരിക്ക സൈനികമായി ഇടപെടില്ലെന്ന് പിക്കെറിങ് വ്യക്തമാക്കി. എന്തെങ്കിലും നിര്‍ദേശവുമായാണോ പിക്കെറിങ് ശ്രീലങ്കയിലെത്തിയതെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു പിക്കെറിങിന്റെ മറുപടി.
ചര്‍ച്ചയിലൂടെ സമാധാനപരമായ ഒരു പ്രശ്നപരിഹാരത്തിലെത്തുകയാണ് വേണ്ടത്. ഇന്ത്യയുടെ ഒരു സന്ദേശവും താന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ശ്രീലങ്കയുമായി ബന്ധപ്പെടാന്‍ ഇന്ത്യക്ക് അവരുടേതായ വഴിയുണ്ട്. അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി പറഞ്ഞു.












Click it and Unblock the Notifications