ഫിജി പട്ടാള ഭരണത്തില്‍
സുവ: ഫിജിയില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തിയെന്ന് ഫിജിലൈവ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍മി കമാന്‍ഡര്‍ ഫ്രാങ്ക് ബൈനിമാരാമയാണ് ഇക്കാര്യം അറിയിച്ചത്. നിയമം അനുസരിക്കാന്‍ അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു.
പട്ടാളക്കാരോടെല്ലാം സുവയിലെയും ലൗതോക്കയിലെയും ലാബാസയിലേയും ആര്‍മി ആസ്ഥാനത്തേക്കെത്തിച്ചേരാന്‍ ഉത്തരവിറിക്കയിട്ടുണ്ട്. 48 മണിക്കൂര്‍ കര്‍ഫ്യൂ അവസാനിച്ചാല്‍ ദിവസവും വൈകുന്നേരം ആറു മണിമുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും കമാന്‍ഡര്‍ ബൈനിമാരാമ വ്യക്തമാക്കി.
അവശ്യ സേവനവിഭാഗക്കാരെയല്ലാതെ പാര്‍ലമെന്റിലേക്ക് കടത്തിവിടുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയെയും മറ്റും ബന്ദികളാക്കിവെച്ചിരിക്കുന്ന പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിന്നും പട്ടാളഭരണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
അതേ സമയം ഫിജിയിലെ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. ഫിജിയിലെ സംഭവം ഇങ്ങനെ പോവുകയാണെങ്കില്‍ ഫിജി കനത്ത വില നല്‍കേണ്ടി വരും. അന്താരാഷ്ട്രതലത്തിലും കോമണ്‍വെല്‍ത്തിലും ബ്രിട്ടന് ഫിജിയെ സഹായിക്കാന്‍ കഴിയും. ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ മാധ്യസ്ഥ വഹിക്കാനും തയ്യാറാണ്, ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ജോണ്‍ ബാറ്റില്‍ പറഞ്ഞു.












Click it and Unblock the Notifications