ക്ലിന്റണ്‍ ജൂണില്‍ റഷ്യ സന്ദര്‍ശിക്കും
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ജൂണില്‍ റഷ്യ സന്ദര്‍ശിക്കും. സന്ദര്‍ശനവേളയില്‍ ക്ലിന്റണ്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിനുമായി അന്തര്‍ദേശീയ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.
ജൂണ്‍ മൂന്നിനാണ് ക്ലിന്റണ്‍ മോസ്കോയിലെത്തുക. ജൂണ്‍ നാലിനു അഞ്ചിനും ക്ലിന്റന്‍-പുട്ടിന്‍ ചര്‍ച്ച നടക്കും. ജൂണ്‍ അഞ്ചിന് റഷ്യന്‍ അധോസഭയായ ഡ്യൂമയെ ക്ലിന്റന്‍ അഭിസംബോധന ചെയ്യും.
ചെച്നിയന്‍ പ്രശ്നം, മനുഷ്യാവകാശപ്രശ്നങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ വിരുദ്ധ കരാറിലെ ഭേദഗതികള്‍ എന്നിവയാകും ചര്‍ച്ചയില്‍ ക്ലിന്റന്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍. യുഗോസ്ലാവിയ, ഇറാക്കിലെ യു.എന്‍ ഉപരോധം ഇളവ് ചെയ്യുക തുടങ്ങിയവയാണ് പുട്ടിന്‍ ചര്‍ച്ചയില്‍ വിഷയമാക്കുന്ന പ്രശ്നങ്ങള്‍.












Click it and Unblock the Notifications