തായ്വാനരികെ ചീന മിസൈല്‍ പരീക്ഷണം നടത്തുമെന്ന് പത്രം
തായ്വാന്‍: പെങ്ചിയായൂ ദ്വീപുകള്‍ക്ക് 150 നോട്ടിക്കല്‍ മൈല്‍ വടക്കായി തിങ്കളാഴ്ച ചീന മിസൈല്‍ പരീക്ഷണം നടത്തുമെന്ന് ഒരു ന്യൂസ് റിപ്പോര്‍ട്ട് പറഞ്ഞു. തായ്വാന്റെ വടക്കന്‍ പ്രദേശമായ കീലങില്‍ നിന്നും 180 നോട്ടിക്കല്‍ മൈല്‍ വടക്കാണ് ഇത്. പ്രാദേശിക സമയം വൈകിട്ട് ആറു മണിക്ക് (ഇന്ത്യന്‍ സമയം വൈകുന്നേരം നാലര മണിക്ക് ) ചീനയുടെ കിഴക്കന്‍ നാവിക വ്യൂഹം മിസൈലുകള്‍ പരീക്ഷിക്കും എന്ന് ഇ ടി ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കുന്ന സി 801 മിസൈലോ അതല്ലെങ്കില്‍ ചീന പുതുതായി വികസിപ്പിച്ച ക്രൂയിസ് മിസൈലുകളോ ആയിരിക്കും പരീക്ഷിക്കപ്പെടുക എന്ന് ഇ ടി ടുഡെ പറഞ്ഞു. കിഴക്കന്‍ നാവിക വ്യൂഹം ഏപ്രില്‍ 29 ന് നിങ്പോ തുറമുഖം വിട്ടുവെന്നും ടിയായുടായി ദ്വീപകള്‍ക്ക് സമീപം അഭ്യാസങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും പത്രം എഴുതി.
ജപ്പാനും, അമേരിക്കയും ശ്രദ്ധാപൂര്‍വം ചീനയുടെ നാവിക അഭ്യാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഏഴ് കൊച്ചു ദ്വീപുകള്‍ ചേര്‍ന്നതാണ് ജപ്പാനും ചീനയും തായ്വാനും തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ടിയായുടായി ദ്വീപ്സമൂഹം.












Click it and Unblock the Notifications