ഫിജി: ഇന്ത്യ മുന്‍കൈയെടുത്തിട്ടില്ലെന്ന് ഫെര്‍ണാണ്ടസ്
ഹൈദരാബാദ്: ഫിജിയിലെ പ്രതിസന്ധിയുടെ കാര്യത്തില്‍ ഇന്ത്യ പ്രത്യേകിച്ച് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ കോമണ്‍വെല്‍ത്തിനോടും ഐക്യരാഷ്ട്രസംഘടനയോടും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫെര്‍ണാണ്ടസ് വ്യക്തമാക്കി.ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ശക്തി ഉപയോഗിച്ച് അട്ടിമറിക്കുന്നതിനെ ഇന്ത്യ എല്ലായ്പ്പോഴും എതിര്‍ത്തിട്ടുണ്ട്. ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഫെര്‍ണാണ്ടസ്.
ശ്രീലങ്കയില്‍ സൈനികമായി ഇടപെടില്ലെന്ന് ഫെര്‍ണാണ്ടസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. 87-88ലെ തെറ്റ് ഇനിയും ആവര്‍ത്തിക്കില്ല. ശ്രീലങ്കയിലേക്ക് അയച്ച് നമ്മുടെ സൈനികരെ നാമെന്തിന് കൊലക്കു കൊടുക്കണം. ഫെര്‍ണാണ്ടസ് പറഞ്ഞു.
അതിര്‍ത്തിയിലെ വെടിവെപ്പും നുഴഞ്ഞുകയറ്റവും അവസാനിപ്പിച്ചാല്‍ മാത്രമേ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുകയുള്ളൂവെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications