കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവി കുംഭകോണ കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: കളര്‍ ടിവി കുംഭകോണ കേസില്‍ എ.ഐ.എ.ഡി.എം. കെ നേതാവ് ജയലളിതയെ പ്രത്യേക കോടതി കുറ്റവുമുക്തയാക്കി. ജയലളിതയുടെ ഉറ്റതോഴി ശശികലയും ബന്ധു എസ്.ആര്‍.ഭാസ്കരനും കുറ്റവിമുക്തരായവരില്‍ പെടുന്നു.

കേസില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സംശയരഹിതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപപെട്ടുവെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.

അതേ സമയം കേസിലെ മറ്റു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മുന്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയും സിറ്റിങ് എം.പിയുമായ ടി.എം.ശെല്‍വഗണപതിയെയും സിവില്‍ ഓഫീസര്‍മാരായ എന്‍.ഹരിഭാസ്കര്‍, എച്ച്.എം.പാണ്ഡെ, എം.സത്യമൂര്‍ത്തി എന്നിവരടക്കം ആറുപേരെയും അഞ്ചുവര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു. ശെല്‍വഗണപതി മാര്‍ക്ക് വെട്ടിപ്പ് കേസില്‍ തടവുശിക്ഷയനുഭവിച്ചുവരികയാണ്.

95ല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കു വേണ്ടി 45000 ടെലിവിഷന്‍ സെറ്റുകള്‍ വാങ്ങിയതില്‍ 10.56 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.

ഫെബ്രുവരി രണ്ടിന് പ്ലസന്റ് സ്റ്റേ ഹോട്ടല്‍ കേസില്‍ ജയലളിതക്ക് ഒരു വര്‍ഷത്തെ തടവിന് ഇതേ കോടതി തന്നെ ശിക്ഷ വിധിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X