പ്രവേശന പരീക്ഷകള്‍ അവസാനിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവേശന പരീക്ഷകള്‍ അവസാനിച്ചു. മെഡിക്കല്‍, അഗ്രികള്‍ച്ചര്‍ പ്രവേശനപരീക്ഷയിലെ രണ്ടാം പേപ്പറായ ബയോളജി ചൊവാഴ്ച്ചയാണ് കഴിഞ്ഞത്. ഒന്നാം പേപ്പറായ കെമിസ്ട്രി, ഫിസിക്സ് തിങ്കളാഴ്ച്ചയായിരുന്നു.
24,955 വിദ്യാര്‍ത്ഥികള്‍ 71 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതി. ഇതില്‍ 12,379 പേര്‍ എഞ്ചിനീയറിംഗിനോടൊപ്പം മെഡിക്കല്‍, അഗ്രികള്‍ച്ചറല്‍ പരീക്ഷ എഴുതിയവരാണ്. എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ 24,25 തീയതികളിലും ആര്‍ക്കിടെക്ചര്‍ അഭിരുചിപരീക്ഷ 26നും നടന്നിരുന്നു.












Click it and Unblock the Notifications