പ്ലസ് ടു: കേരള കോണ്‍ഗ്രസ് (ജെ) ഇടയുന്നു
തിരുവനന്തപുരം: പ്ലസ് ടു സ്കൂളുകള്‍ അനുവദിക്കുന്നതിന്റെ കാര്യത്തില്‍ ഇടതുമുന്നണിയും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസം മറ നീക്കി പുറത്തുവരുന്നു. തങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തുന്നതില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളെ കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് വിമര്‍ശിച്ചതോടെയാണിത്.
ചൊവാഴ്ച ഇടതുമുന്നണി ഉപസമിതി യോഗം ചേരുന്നതിന് തൊട്ടു മുമ്പായാണ് ജോസഫ് ഗ്രൂപ്പിന്റെ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ ഈ വര്‍ഷം 202 സ്കൂളുകളില്‍ പ്ലസ് ടു അനുവദിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ അത് 250 സ്കൂളുകളില്‍ വേണമെന്നാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
ഉപസമിതി യോഗത്തില്‍ പ്ലസ് ടു അനുവദിക്കേണ്ട സ്കൂളുകളുടെ പട്ടിക വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് സമര്‍പ്പിക്കും. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്ന് ജോസഫ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കരുതെന്ന് സെക്രട്ടേറിയറ്റ് മന്ത്രിയോടാവശ്യപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications