സി.ഐ.ടി.യുവുമായി അഭിപ്രായ ഭിന്നത മൂലം കെല്‍ട്രോണ്‍ എം.ഡി രാജിവെച്ചു
തിരുവനന്തപുരം: കെല്‍ട്രോണിലെ സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള ട്രേഡ് യൂണിയനുകളുമായുള്ള അഭിപ്രായ ഭിന്നത കാരണം കെല്‍ട്രോണ്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീനിവാസന്‍ രാജിവെച്ചു. കെല്‍ട്രോണ്‍ പുനരുദ്ധാരണത്തിന് ശ്രീനിവാസന്‍ ചില നടപടികള്‍ കൈക്കൊള്ളാന്‍ തുനിഞ്ഞതിനോട് സി.ഐ.ടി.യു ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ശ്രീനിവാസന്റെ രാജിയില്‍ കലാശിച്ചത്.
ആറുമാസം മുന്‍പാണ് ശ്രീനിവാസന്‍ കെല്‍ട്രോണ്‍ എം.ഡിയായി സ്ഥാനമേറ്റത്. സ്ഥാനമേല്‍ക്കുമ്പോഴുള്ള കരാര്‍ പ്രകാരം കാലാവധിക്ക് മുമ്പ് രാജിവെച്ചാല്‍ രണ്ടുമാസം കൂടി തുടരണം. അതിനാല്‍ ശ്രീനിവാസന്‍ ജൂലൈ 31 വരെ തുടരും.
ഒരു വര്‍ഷത്തിനുള്ളില്‍ കെല്‍ട്രോണില്‍ നിന്നും രാജിവെയ്ക്കുന്ന മൂന്നാമത്തെ എം.ഡിയാണ് ശ്രീനിവാസന്‍. സാമ്പത്തിക ബാധ്യതകളാല്‍ നട്ടം തിരിയുന്ന കെല്‍ട്രോണിനെ പുനരുദ്ധരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ചില യൂണിയന്‍ നേതാക്കളുടെ ഇംഗിതത്തിന് എതിരായിരുന്നു. 1999 ഫെബ്രുവരിയില്‍ മന്ത്രിസഭ അംഗീകരിച്ച പുനരുദ്ധാരണ പദ്ധതി അനുസരിച്ച് വോളന്ററി റിയര്‍മെന്റ് സ്കീമടക്കം കമ്പനിയുടെ പുനരുദ്ധാരണത്തിനുതകുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ് യൂണിയനുകളെ ചൊടിപ്പിച്ചത്.












Click it and Unblock the Notifications