Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് രാജ്യസഭാ സീറ്റ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് കിട്ടുന്ന സീറ്റ് തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യത്തില്‍ മുസ്ലിം ലീഗ് ഉറച്ച് നില്‍ക്കും. ജൂണ്‍ ഏഴിന് ചേരുന്ന യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയില്‍ മുസ്ലിം ലീഗ് ഈ ആവശ്യം ഉന്നയിക്കുമെന്നാണറിയുന്നത്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് യു.ഡി.എഫ് നേതൃത്വം പറഞ്ഞത് രണ്ടു ലോകസഭാ സീറ്റുകളേ നല്‍കാനാവൂ എന്നും ഇനിഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്നുമാണ്.

അതുകൊണ്ടു തന്നെ ജൂണ്‍ 30ന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് തങ്ങളുടേതാണ് എന്ന നിലപാടിലാണ് ലീഗ് നേതൃത്വം. വയലാര്‍ രവി, ഇ. ബാലാനന്ദന്‍, അബ്ദുള്‍ സമദ് സമദാനി എന്നിവരാണ് ജൂണ്‍ 30ന് വിരമിക്കുന്നത്. ഇതില്‍ ഒരു സീറ്റാണ് നിയമസഭയിലെ അംഗനിലയനുസരിച്ച് യു.ഡി.എഫിന് ലഭിക്കുക. ആ സീറ്റിന് കോണ്‍ഗ്രസും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണ പിള്ള, യു.ഡി.എഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍, നിലവിലുള്ള എം.പി വയലാര്‍ രവി എന്നിവരൊക്കെ രാജ്യസഭാ സീറ്റിന് വേണ്ടി രംഗത്തുണ്ട്. ലീഗിനാണ് സീറ്റ് ലഭിക്കുന്നതെങ്കില്‍ നിലവിലുള്ള എം.പി സമദാനിതന്നെയായിരിക്കും സ്ഥാനാര്‍ത്ഥി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+