വനം ഓര്‍ഡിനന്‍സ് നിലവില്‍ വന്നു
തിരുവനന്തപുരം: ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗ് അംഗീകാരം നല്‍കിയതോടെ വനം ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. തിങ്കളാഴ്ച്ച മുഖ്യമന്ത്രിയുടെ ഓഫീസ് ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ചിരുന്നു.
ഒട്ടറ വിവാദങ്ങള്‍ക്ക് ഈ ഓര്‍ഡിനന്‍സ് കാരണമായിരുന്നു. ചില നിക്ഷിപ്ത താല്പര്യക്കാരെ സംരക്ഷിക്കുവാന്‍ സി.പിഐ നേതൃത്വവും മന്ത്രി ചന്ദ്രശേഖരന്‍ നായരും ഇടപെട്ട് ഓര്‍ഡിനന്‍സ് പാസ്സാക്കുന്നത് വൈകിക്കുന്നതായും ഇതില്‍ വനംവകുപ്പ് മന്ത്രി സി.കെ നാണുവിന് എതിര്‍പ്പ് ഉള്ളതായും ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications