എ.വി. സാവന്ത് കേരള ഹൈക്കോടതി ചീഫ് ജസ്റിസായി സ്ഥാനമേറ്റു
തിരുവനന്തപുരം: ജസ്റിസ് വിനായക സാവന്ത് കേരള ഹൈക്കോടതി ചീഫ് ജസ്റിസായി സത്യപ്രതിജ്ഞ ചെയ്തു.ചൊവാഴ്ച്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സാവന്ത് പത്തു വര്‍ഷം മുംബൈ ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ കേരള ഹൈക്കോടതി ജസ്റ്റിസായിരുന്ന അരിജിത്ത് പാസായത് ദില്ലി ഹൈക്കോടതി ചീഫ് ജസ്റിസായി സ്ഥാനമേറ്റിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍, സ്പീക്കര്‍ എം. വിജയകുമാര്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍ നായര്‍, എസ് ശര്‍മ്മ, കേരളാ കോണ്‍ഗ്രസ് നേതാവ് ടി.എം ജേക്കബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications