സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ ഈ വര്‍ഷം മുതല്‍
തിരുവനന്തപുരം: പ്ലസ് ടുവും പ്രൈവറ്റായി രജിസ്ട്രര്‍ ചെയ്യാം. ഇതിനായി ഈ വര്‍ഷം മുതല്‍ സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ നിലവില്‍വരും. എസ്.സി.ആര്‍.ടിയ്ക്കാണ് സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ നടത്തിപ്പിന്റെ ചുമതല.
ഓപ്പണ്‍ സ്കൂളില്‍ പേര് രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് പ്ലസ് ടു പരീക്ഷ പ്രൈവറ്റായി എഴുതാനാവും. ഓപ്പണ്‍ സ്കൂളില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കേമേഴ്സ് ഗ്രൂപ്പുകളില്‍ പ്രവേശനം ലഭിക്കും. പ്രീഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷനുണ്ടായിരുന്നപ്പോള്‍ ആര്‍ട്സ്, കോമേഴ്സ് വിഷയങ്ങള്‍ മാത്രമാണ് പ്രൈവറ്റായി രജിസ്റര്‍ ചെയ്യാനാവുമായിരുന്നത്. എന്നാല്‍ കേരളാ സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ സ്കീമില്‍ സയന്‍സ് വിഷയങ്ങളും പ്രൈവറ്റായി പഠിക്കാന്‍ അവസരം ലഭിക്കും. സയന്‍സ് വിഷയങ്ങളെടുത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിംഗ് പരീക്ഷകള്‍ എഴുതുവാനും കഴിയും.












Click it and Unblock the Notifications