Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-ചീന ബന്ധം മെച്ചപ്പെടുത്തണമെന്ന് നാരായണന്‍

ബീജിങ്: ശീതസമരം അവസാനിക്കുകയും പുതിയ ലോകം ആവിര്‍ഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യാ-ചൈനാ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും പഴയതുപോലെ സൗഹൃദപരമാക്കാനും ചൈന ശ്രമിക്കണമെന്ന് രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ നൂറ്റാണ്ടിന്റെ ചരിത്രപരമായ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പീക്കിങ് യൂനിവേഴ്സിറ്റിയില്‍ ഒരു സദസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും ചൈനയും സാമ്പത്തികമായ നിശ്ചലതയെ മറികടന്നു കഴിഞ്ഞു. ചലനാത്മകവും പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ സമ്പദ്വ്യവസ്ഥയിലേക്ക് ഇരുരാജ്യങ്ങള്‍ക്കും എത്തിച്ചേരാന്‍ കഴിഞ്ഞത് കഴിഞ്ഞ രണ്ടു ദശകകാലത്തെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഫലമാണ്.

സാമ്പത്തികമായി വിസ്മയകരമായ വളര്‍ച്ചയാണ് ചൈനയിലുണ്ടായത്. ലോകത്തിലെ മുന്നില്‍ നില്‍ക്കുന്ന സാമ്പത്തികശക്തികളിലൊന്നായി ചൈന മാറിയിരിക്കുന്നു. ഇന്ത്യയും ഉദാരവത്കരണത്തിലൂടെ കാര്യമായ സാമ്പത്തിക പുരോഗതി നേടിയിട്ടുണ്ട്. നാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+