Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി ഭരണഘടന അസാധുവാക്കി

സുവ: ഫിജിയിലെ ഭരണഘടന പട്ടാള ഭരണാധികാരികള്‍ അസാധുവാക്കി. വിവിധ വംശജര്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഭരണഘടന 1997-ലാണ് നിലവില്‍ വന്നത്. ഭരണഘടന പ്രകാരമാണ് ഫിജിയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വംശജനായ മഹേന്ദ്ര ചൗധരി പ്രധാനമന്ത്രിയായത്.

97-ലെ ഫിജി ഭരണഘടനാ ഭേദഗതി നിയമം 2000 മെയ് 29 മുതല്‍ അസാധുവാക്കിയതായി പട്ടാള മേധാവി കമാന്‍ഡര്‍ ഫ്രാങ്ക് ബൈനിമാമാര ഒപ്പുവെച്ച ഉത്തരവ് പറയുന്നു.

97-ലെ ഭരണഘടന അസാധുവാക്കണമെന്നത് അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. ഫിജി വംശജരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് താന്‍ അട്ടിമറി നടത്തിയതെന്നും സ്പെയ്റ്റ് അവകാശപ്പെട്ടിരുന്നു.

അതേസമയം പുതിയ പട്ടാള ഭരണത്തില്‍ ആരായിരിക്കണം പ്രധാനമന്ത്രിയെന്നതിനെക്കുറിച്ച് ഫിജിയില്‍ ചര്‍ച്ച നടന്നുവരികയാണ്. മുന്‍ ആര്‍മി കമാന്‍ഡറും രാജിവെച്ച പ്രസിഡണ്ട് റതു കമീസേസെ മാരയുടെ മകളുടെ ഭര്‍ത്താവുമായ റതു ഇപേലി നൈലാതിിക്കോ പ്രധാനമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

സൈന്യവും സ്പെയ്റ്റിന്റെ വിഭാഗവും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ് നൈലാതിക്കോയുടെ പേര് സ്വീകരിച്ചത് എന്നറിയുന്നു. നൈലാടിക്കോയുടേതും ധനം, പോലീസ്, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉപദേഷ്ടാക്കളുടെ പേരും മഹാസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഫിജി ലൈവ് റിപ്പോര്‍ട്ടു ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+