Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകജാലക സംവിധാനം വ്യാഴാഴ്ച്ച മുതല്‍

തിരുവന്തപുരം: വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിനായി ഏകജാലക സംവിധാനം വ്യാഴാഴ്ച്ച മുതല്‍ നടപ്പില്‍ വരുമെന്ന് കേരള വ്യവസായ വകുപ്പ് മന്ത്രി സുശീലാ ഗോപാലന്‍ പറഞ്ഞു.

ഏകജാലകസംവിധാനം നടപ്പില്‍ വരുന്നതോടെ വ്യവസായ സംരഭകന് സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരമായി കയറിയിറങ്ങാതെ തന്നെ പരമാവധി 60 ദിവസങ്ങള്‍ക്കുള്ളില്‍ വ്യവസായ യൂനിറ്റ് തുടങ്ങാനാവുമെന്ന് സുശീലാ ഗോപാലന്‍ പറഞ്ഞു.

നിയമപിന്തുണയോടെ ഏകജാലക സംവിധാനം നടപ്പില്‍ വരുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. നേരത്തെ സംസ്ഥാന നിയമസഭ പാസാക്കിയ കേരള ഇന്റസ്ട്രിയല്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ്സ് ആന്റ് ഇന്റസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ഏരിയ ഡലപ്പ്മെന്റ് ബില്‍ ഗവര്‍ണര്‍ അംഗീകരിച്ചതോടെ നിയമമായിരുന്നു.

പ്രധാന സ്പിന്നിങ് മില്ലുകളെ ഉയര്‍ത്തികൊണ്ടുവരുന്നതിനായി 76.12 കോടിയുടെ ഒരു പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ജൂണ്‍ 10ന് നടപ്പില്‍ വരുത്തുന്ന പദ്ധതി ആറു മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+