ബോംബെ ഓഹരി വിപണി മുന്നേറ്റം തുടരുന്നു
മുംബൈ: ബോംബെ ഓഹരി സൂചിക ബുധനാഴ്ച 3.52 ശതമാനം കൂടി 4,463.65 ലവസാനിച്ചു. ബുധനാഴ്ച വിപണി ആരംഭിച്ചപ്പോള്‍തന്നെ മൂന്നേറ്റം തുടങ്ങി. ചൊവാഴ്ച സാങ്കേതികവിദ്യാ കമ്പനികളുടെ ഓഹരികള്‍ നടത്തിയ മൂന്നേറ്റവും നാസ്ഡാക്കിലെ നേട്ടങ്ങളും വിപണിയെ ഉത്തേജിപ്പിച്ചു.
ബുധനാഴ്ച നാഷണല്‍ സ്റോക്ക് എക്ചേഞ്ച് സൂചിക 3.20 ശതമാനം കൂടി 1,387.90 ലവസാനിച്ചു. രാവിലെ ഇന്‍ഫോസിസ് ടെക്നോളജീസ്, എന്‍ ഐ ഐ ടി, സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് എന്നീ കമ്പനികളുടെ ഓഹരി വില 12 ശതമാനം വരെ കൂടി.
നാസ്ഡാക്ക് സൂചിക 7.94 ശതമാനം കൂടിയതും പൊതുവേ വിപണി ശക്തമാവുന്നതും ബുധനാഴ്ചത്തെ നല്ല പ്രകടനത്തിന് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. കമ്പനികളുടെ നല്ല പ്രകടനത്തിന്റെ മികവില്‍ സാങ്കേതികവിദ്യയല്ലാത്ത രംഗത്തുള്ള കമ്പനികളുടെ ഓഹരികളും മുന്നേറി.












Click it and Unblock the Notifications