എ.ഐ.വൈ.എഫ് രാജ്ഭവന്‍ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: തൊഴില്‍ മൗലികാവകാശമാക്കുക,പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എ.ഐ.വൈ.എഫ് രാജ്ഭവന്‍ ഉപരോധിച്ചു.
ഉദാരവല്‍ക്കരണം അവസാനിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നത് തടയുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് കൈമാറാനുള്ള നീക്കം അവസാനിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് എറണാകുളത്ത് റിസര്‍വ് ബാങ്കിലേക്കും ബുധനാഴ്ച്ച എ.എ.വൈ.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
വിദേശകുത്തകകളുടെയും സാമ്പത്തിക കേന്ദ്രങ്ങളുടെയും സ്വാധീനത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചെതെന്നും ജനങ്ങള്‍ നികുതികൊടുത്ത് പടുത്തുയര്‍ത്തിയ സ്ഥാപനങ്ങള്‍ ആസ്തിയുടെ 40 ശതമാനം പോലും വില കിട്ടാതെയാണ് വില്‍ക്കുന്നതെന്നും എ.എ.വൈ.എഫ് സംസ്ഥാന സീെകറി കെ.ജി. ശിവാനന്ദന്‍ അറിയിച്ചു.












Click it and Unblock the Notifications