250 സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കാന്‍ എല്‍.ഡി.എഫ് സബ്കമ്മിറ്റി തീരുമാനം
തിരുവനന്തപുരം: 250 സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കാന്‍ ഇടതുമുന്നണി സബ് കമ്മിറ്റി യോഗം തീരുമാനിച്ചു. പ്ലസ് ടു അനുവദിക്കുന്ന സ്കൂളുകളുടെ എണ്ണത്തെ കുറിച്ച് ഇടതുമുന്നണിയില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നത ഇതോടെ പരിഹരിക്കപ്പെട്ടു. ഈ വര്‍ഷം 250 സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജെ) ആവശ്യപ്പെട്ടപ്പോള്‍ അത് 202 സ്കൂളുകളില്‍ മതിയെന്നായിരുന്നു മറ്റു ഘടകക്ഷികളുടെ നേരത്തെയുള്ള നിലപാട്.
ചൊവാഴ്ച്ച രാത്രിയില്‍ ചേര്‍ന്ന ഇടതുമുന്നണി സബ്കമ്മറ്റി യോഗം വിദ്യാഭ്യാസ മന്ത്രി പി.ജെ ജോസഫ് ആവശ്യപ്പെട്ടതുപേലെ 250 സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കാന്‍ തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു. ബുധനാഴ്ച്ച ലിസ്റിന് അന്തിമ രൂപം നല്‍കും. വ്യാഴാഴ്ച്ച ചേരുന്ന ഇടതുമുന്നണി സംസ്ഥാനകമ്മറ്റി യോഗത്തില്‍ അംഗീകാരത്തിനായി ലിസ്റ് സമര്‍പ്പിക്കും.
എല്‍.ഡി.എഫ് സബ്കമ്മിറ്റി യോഗം ചേരുന്നതിന് മുമ്പ് കൂടിയ കേരളാ കോണ്‍ഗ്രസ് (ജെ)യുടെ സംസ്ഥാന സെക്രട്ടറിയേറ്റ് പ്ലസ് ടു പ്രശ്നത്തില്‍ വിട്ടുവീഴ്ചകള്‍ക്കൊന്നും തയ്യാറാകേണ്ടന്ന് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് എല്‍.ഡി.എഫ് സബ് കമ്മറ്റി പി.ജെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാവാന്‍ നിര്‍ബന്ധിതരായിത്തീരുകയായിരുന്നു.
ഇടതുമുന്നണി സബ് കമ്മറ്റി യോഗം കാസര്‍ഗോഡ് മുതല്‍ കോട്ടയം വരെയുള്ള എട്ടു ജില്ലകളില്‍ പ്ലസ് ടൂ അനുവദിക്കേണ്ട സ്കൂളുകളെക്കുറിച്ച് ധാരണയിലെത്തി. മറ്റ് ജില്ലകളിലെ ഏതൊക്കെ സ്കൂളുകളിലാണ് പ്ലസ് ടൂ അനുവദിക്കേണ്ടതെന്ന് ബുധനാഴ്ച്ച തീരുമാനിക്കും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിലാണ് കൂടൂതല്‍ പ്ലസ് ടു അനുവദിച്ചെതെന്നും തങ്ങളെ അവഗണിക്കുകയായിരുന്നുവെന്നും എം.ഇ.എസ്, എസ്.എന്‍.ഡി.പി യോഗം തുടങ്ങിയ സംഘടനകള്‍ക്ക് ആക്ഷേപമുണ്ട്. ഈ വര്‍ഷവും തങ്ങള്‍ക്ക് അര്‍ഹപ്പെട്ട പ്ലസ് ടു സ്കൂളുകള്‍ ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്.എന്‍.ഡി.പിയോഗം വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസരംഗത്ത് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് എം.ഇ.എസ് നേതൃത്വത്തിലുള്ള മുസ്ലിം വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications