സൗദിക്കാരനെ കോടതി വെറുതെ വിട്ടു
കോഴിക്കോട്: 1997 ല്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തി എന്നാരോപിച്ച് അറസ്റ്റു ചെയ്ത ഒരു സൗദിക്കാരനുള്‍പ്പടെ രണ്ടു പേരെ വെറുതെ വിടാന്‍ തലശ്ശേരി ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതി ഉത്തരവായി. ജാമ്യം നേടിയ ശേഷം മുങ്ങിയ രണ്ടാം പ്രതി വി രാജേന്ദ്രനും മൂന്നാം പ്രതി കാര്‍ത്തികേയനുമെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു.
സൗദിക്കാരന്‍ സലീഹ് ബഖുര്‍ മിയാമി (33) യെ എത്രയും പെട്ടെന്ന് സ്വന്തം രാജ്യത്തേക്ക് മടക്കിയയക്കാനും ജില്ലാ പോലീസ് സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു. മിയാമിക്ക് ശരിയായ പാസ്പോര്‍ട്ടോ വിസയോ ഇല്ലെന്നും നിയമാനുസൃതമല്ലാത്ത കമ്പനിക്ക് വേണ്ടിയാണ് മിയാമി റിക്രൂട്ട്മെന്റ് നടത്തുന്നത് എന്നും തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് കോടതി അഭിപ്രായപ്പെട്ടു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷണവും നടത്തരുത് എന്ന സുപ്രീം കോടതി നിര്‍ദ്ദേശവും പാലിച്ചില്ല.
ഒരു അറബിയുടെ നേതൃത്വത്തില്‍ നാല് പേര്‍ നിയമാനുസൃതമല്ലാത്ത റിക്രൂട്ട്മെന്റ് നടത്തുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. നാലു പേരും ജാമ്യം നേടിയിരുന്നു.












Click it and Unblock the Notifications