വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞയെടുക്കും
തിരുവനന്തപുരം: ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ പരിസ്ഥിതിപ്രതിജ്ഞയെടുക്കും.
പഴയ പ്ലാസ്റിക്കുകള്‍ സ്കൂള്‍ പരിസരങ്ങളില്‍ നിക്ഷേപിക്കുകയില്ലെന്ന് പ്രതിജ്ഞയെടുത്ത ശേഷം സ്കൂള്‍ കോംപൗണ്ടില്‍ നിന്നും പ്ലാസ്റിക് അവശിഷ്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പെറുക്കിമാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രിപി.ജെ ജോസഫും സാസ്കാരിക മന്ത്രി ടി.കെ രാമകൃഷ്ണനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്ക്കൂളില്‍ നടക്കും. മന്ത്രിടി.കെ രാമകൃഷ്ണന്‍, മന്ത്രിപി.ജെ. ജോസഫ്, സാംസ്ക്കാരിക സെക്രട്ടറി ടി. ബാലകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ജയകുമാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍ വി.പിജോയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications