നയിലാടികോ ഫിജിയിലെ ഇടക്കാല പ്രധാനമന്ത്രി
സുവ: ഫിജിയിലെ ഇടക്കാല പ്രധാനമന്ത്രിയായി റാതു എപേലി നയിലാടികോവിനെ പട്ടാള ഭരണകൂടം നിയമിച്ചു. രാജിവെച്ച പ്രസിഡന്റ് മാരയുടെ മകളും ചൗധരി മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയുമായിരുന്ന അഡി കൊയില മാരയുടെ ഭര്‍ത്താവാണ് റാതു എപേലി.
നാവികസേനാ കമാന്റര്‍ ഫ്രാങ്ക് ബയിനിമാരമ റാതു എപേലി നയിലാടികോവിനെ പ്രധാനമന്ത്രിയായി നിയമിച്ചത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സൈനിക ഭരണകൂടത്തിലെ മറ്റു മന്ത്രിമാരുടെ പേര് പിന്നീട് പ്രഖ്യാപിക്കുമെന്നും ഫിജി ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ അറിയിച്ചു.
ഇടക്കാല പ്രധാനമന്ത്രിയുടെ നിയമനം ബുധനാഴ്ച്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
1987 വരെ സൈനിക കമാന്ററായിരുന്നു റാതു എപേലി. 87ല്‍ സൈനിക കമാന്റര്‍ സ്ഥാനത്തു നിന്ന് അദ്ദേഹം പുറത്താക്കപ്പെടുകയായിരുന്നു. പിന്നീട് അദ്ദേഹം ബ്രിട്ടനിലെ ഫിജി ഹൈക്കമ്മീഷണറായി. കഴിഞ്ഞ വര്‍ഷം തിരിച്ചെത്തിയ അദ്ദേഹം വിദേശകാര്യ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായി നിയമിതനായി.












Click it and Unblock the Notifications