ഫിജിയില്‍ ഇടക്കാല സര്‍ക്കാര്‍ ഉടനെയില്ല
സുവ: സാഹചര്യങ്ങള്‍ നിയന്ത്രണാധീനമാണെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ ഫിജിയില്‍ ഇടക്കാല സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുകയുള്ളൂവെന്ന് നാവികസേനാ കമാന്റര്‍ ഫ്രാങ്ക് ബൈനിമാരമ വ്യക്തമാക്കി.
നേരത്തെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ സൈനിക കമാന്റര്‍ റാതു എപേലി നയിലാടികോവിനെ സൈനിക ഭരണകൂടം വെന്ന് ഫിജി ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു.
സൈനികഭരണം മൂന്നു വര്‍ഷമെങ്കിലും തുടരുമെന്ന് നാവികസേനാ കമാന്റര്‍ പറഞ്ഞു. പുതിയ ഭരണഘടന നിലവില്‍ വരുന്നതുവരെ തിരഞ്ഞെടുപ്പ് നടത്തില്ല. അതിനനുകൂലമായ സാഹചര്യമുണ്ടാക്കുകയാണ് ഇടക്കാല സര്‍ക്കാരിന്റെ ദൗത്യം.
പുതിയ ഭരണഘടന സ്ഥാപിക്കുകയും ജനാധിപത്യ ഭരണസംവിധാനത്തിലേക്ക് ഫിജിയെ തിരികെ കൊണ്ടുപോവുകയുമാണ് ഇടക്കാല സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെന്ന് ബൈനിമാരമ പറഞ്ഞു.












Click it and Unblock the Notifications