കോഴ്സുകള്‍
കോഴ്സുകള്‍
രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്
ഡഹറാഡൂണിലെ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാന്‍ സമയമായി. ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് ജയിച്ചു നില്‍ക്കുകയോ ചെയ്യുന്നവരായിരിക്കണം അപേക്ഷകര്‍. 2001 ജനുവരി ഒന്നിന് പതിനൊന്നര--പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടികളെയാണ് പരിഗണിക്കുക. ജനനം 88 ജനുവരി ഒന്നിന് മുന്‍പോ 89 ജൂലൈ ഒന്നിനു ശേഷമോ ആകരുത്. മൂന്ന് പേപ്പറുകളുള്ള പരീക്ഷയും തുടര്‍ന്ന് ഇന്റര്‍വ്യുവും തിരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ട്.
1) ഇംഗ്ലീഷ്. 2) കണക്ക് (ഇംഗ്ലീഷിലോ ഹിന്ദിയിലോ എഴുതണം). 3) പൊതു വിജ്ഞാനം (ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ ഇവയൊന്നില്‍ എഴുതാം. )
അപേക്ഷാ ഫോം, പ്രോസ്പെക്ടസ്, നാലു വര്‍ഷങ്ങളിലെ ചോദ്യക്കടലാസുകള്‍ എന്നിവ തപാലില്‍ കിട്ടാന്‍ Commandant, RIMC, Dehra Dun (UP) എന്ന പേരിലുള്ള 175 രൂപയുടെ ഡ്രാഫ്ട് സഹിതം കത്തെഴുതുക. പൂരിപ്പിച്ച അപേക്ഷയുടെ രണ്ടു പകര്‍പ്പ് തിരുവനന്തപുരത്ത് ചീഫ് സെക്രട്ടറിക്ക് (ചീഫ് സെക്രട്ടറി, കേരള സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം) ജൂണ്‍ 30 ന് മുന്‍പ് ലഭിക്കുകയും വേണം.












Click it and Unblock the Notifications