കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴ്സുകള്‍

  • By Staff
Google Oneindia Malayalam News

കോഴ്സുകള്‍

തമിഴ്നാട് പേയ്മെന്റ് സീറ്റിന് അപേക്ഷിക്കാന്‍ സമയമായി

തമിഴ് നാട്ടിലെ സ്വകാര്യകോളേജുകളിലെ പേയ്മെന്റ് സീറ്റുകളിലേക്കും അണ്ണാ യൂണിവേഴ്സിറ്റിയില്‍ മറ്റ് സംസ്ഥാനക്കാര്‍ക്കുള്ള സീറ്റുകളിലേക്കും ഉള്ള അടുത്ത അപേക്ഷയ്ക്കുള്ള സമയമായി. അപേക്ഷകള്‍ ജൂണ്‍ 16 നകം ലഭിക്കേണ്ടതാണ്. വിലാസം: The Secretary, Tamil Nadu Engineering Admissions 2000, Anna University, Chennai -- 600 025.
തമിഴ്നാട് എന്‍ട്രന്‍സ് പരീക്ഷാഫലം 23 ന് പ്രസിദ്ധീകരിച്ചു. യോഗ്യതാ മാനദണ്ഡം ഇപ്രകാരമാണ്. പ്രീഡിഗ്രി / 12-ാം ക്ലാസ് പരീക്ഷയില്‍ കണക്കിന് 60 ശതമാനവും ഫിസിക്സിനും കെമിസ്ട്രിക്കും ചേര്‍ത്ത് 60 ശതമാനവും, കണക്ക് /ഫിസിക്സ് / കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 70 ശതമാനം വേണം.

അപേക്ഷാഫോം തപാലിലും ലഭിക്കും. Examination Centre, Anna University, Chennai -- 600 025 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. കത്തിനോടെപ്പം The Registrar, Anna University, Chennai -- 600 025 എന്ന പേരില്‍ വാങ്ങിയ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, സ്വന്തം മേല്‍വിലാസമെഴുതിയ 12 ---=8 സെന്റീ മീറ്റര്‍ വലിപ്പമുള്ള വെള്ളക്കടലാസ് എന്നിവ ഉണ്ടായിരിക്കണം. ബി ഇ / ബി ടെക്കുകാര്‍ 255 രൂപയുടേയും ബി ആര്‍ക്കുകാര്‍ (വാസ്തുവിദ്യ) 320 രൂപയുടേയും ഡ്രാഫ്റ്റാണ് അയക്കേണ്ടത്. കവറിന്റെ പുറത്ത് For Application Form for Admission to First Year B E/B Tech/B Arch എന്നെഴുതണം.

കാനറ ബാങ്കിന്റെ കോയമ്പത്തൂര്‍ ആര്‍ എസ് പുരം, നാഗര്‍കോവില്‍ കോളേജ് റോഡ് ശാഖകളില്‍ നേരിട്ട് പണം കൊടുത്തും ഫോം വാങ്ങാം. പ്രവേശനത്തിനുള്ള സമയപ്പട്ടിക ഏതാണ്ട് ഇങ്ങനെയാണ്. ഓഗസ്റ്റ് 21 മുതല്‍ ഓഗസ്റ്റ് 28 വരെ ചെന്നൈയില്‍ കൗണ്‍സിലിങ്. കോളേജില്‍ ചേരേണ്ട അവസാന തീയതി സെപ്തംബര്‍ ആറ്. ഓരോരുത്തര്‍ക്കുമുള്ള തീയതി പിന്നീട് അറിയാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X