കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്മണ്ഠുവിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിച്ചു

  • By Super
Google Oneindia Malayalam News

ദില്ലി: അഞ്ചു മാസത്തെ ഇടവേളക്കുശേഷം കാത്മണ്ഠുവിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനസര്‍വീസ് പുനരാരംഭിച്ചു. നേപ്പാളിലേക്കുള്ള ആദ്യത്തെ വിമാനം വ്യാഴാഴ്ച രാവിലെ 11.15-ന് ദില്ലി വിമാനത്തില്‍ നിന്ന് പറന്നുയര്‍ന്നു.

കാത്മണ്ഠുവിലേക്ക് പോയ വിമാനത്തിലെ സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. കാട്മണ്ഠുവില്‍ നിന്നു തിരിച്ചുവരുന്ന വിമാനത്തിലും നിറയെ യാത്രക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു. തിരിച്ചുള്ള വിമാനം കാട്മണ്ഠുവില്‍ നിന്ന് ഉച്ചക്ക് 1.50-ന് തിരിച്ച് വൈകുന്നേരം 3.10-ന് ദില്ലിയിലെത്തും.

ഡിസംബറില്‍ കാത്മട്ഠുവില്‍ നിന്നു വരികയായിരുന്ന ഐ.സി-814 വിമാനം റാഞ്ചിയതിനുശേം നേപ്പാളിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം നേപ്പാള്‍ വിദേശകാര്യമന്ത്രി ചക്ര പ്രസാദ് ബസ്തോല ദില്ലി സന്ദര്‍ശിച്ചതിനുശേഷ ദില്ലിയില്‍ നിന്ന് ദിവസേനയും കല്‍ക്കത്തയില്‍ നിന്ന് ആഴ്ചയില്‍ അഞ്ചു ദിവസവും കാത്മണ്ഠുവിലേക്ക് വിമാനസര്‍വീസ് നടത്താമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് സമ്മതിച്ചിരുന്നു. കാത്മണ്ഠുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ പൂര്‍ണ സുരക്ഷാസംവിധാനം ഉറപ്പുവരുത്താമെന്ന ഉറപ്പിന്മേലാണ് വിമാനസര്‍വീസ് പുനരാരംഭിച്ചത്.

ധാരണ പ്രകാരം ത്രിഭുവന്‍ വിമാനത്താവളത്തില്‍ ഒരു എക്സ്-റേ മെഷിന്‍ സ്ഥാപിക്കും. ഇതിനു പുറമെ ഇന്ത്യന്‍ സുരക്ഷാ സേനക്ക് അവസാന പരിശോധന നടത്താനുള്ള അനുമതിയും ലഭിക്കും. നേപ്പാള്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷാക്രമീകരണങ്ങളെ കൂടാതെയുള്ളവയാണിവ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X