കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രവാദികളെന്നാരോപിച്ച് ആറു പേരെ കൊലപ്പെടുത്തി

  • By Super
Google Oneindia Malayalam News

ഗോഹട്ടി: മന്ത്രവാദികളെന്നാരോപിച്ച് അഞ്ചു സ്ത്രീകളടക്കം ആറുപേരെ കൊലപ്പെടുത്തി. ആസാമിലെ കോക്റജാര്‍ ജില്ലയിലും മധ്യപ്രദേശിലെ രജ്നാട്ഗാവ് ജില്ലയിലുമാണ് ഈ ക്രൂരകൃത്യങ്ങള്‍ അരങ്ങേറിയത്.

ആസ്സാമിലെ കോക്റജാര്‍ ജില്ലയില്‍ ജില്ലയിലെ തൈഗിര്‍ഗുരി ഗ്രാമത്തിലാണ് നാലു സ്ത്രീകളെ കൊലപ്പെടുത്തിയത്. മെയ് 25-ന് നടന്ന സംഭവത്തില്‍ ഒരു പുരുഷനും കൊല്ലപ്പെട്ടിട്ടുണ്ട്.

ജോനാഗാവ് എന്ന സ്ഥലത്തുവെച്ച് പോലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് ഈ നിഷ്ഠുരകൃത്യം വെളിച്ചത്തുവന്നത്. വീടുകളില്‍കയറിച്ചെന്ന ഗ്രാമീണര്‍ ഇവരെ എടുത്തുകൊണ്ട് വന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭയന്നു വിറച്ച അയല്‍വാസികള്‍ നാലു ദിവസം മുമ്പു നടന്ന സംഭവം പോലീസിനെപ്പോലും അറിയിക്കാതെയിരിക്കുകയായിരുന്നുവത്രെ.

സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തലവന്‍ ഉള്‍പ്പെടെ 18 പേരെ പോലീസ് അറസ്റു ചെയ്തു.

മന്ത്രവാദിനിയെന്നാരോപിച്ച് മധ്യപ്രദേശിലെ രജ്നാഡ്ഗാവ് ജില്ലയിലും ഒരു സ്ത്രീയെ കൊലപ്പെടുത്തിയതായി യു.എന്‍.ഐ. റിപ്പോര്‍ട്ടു ചെയ്തു. 50-കാരിയായ കുവറിയ ഭായിയാണ് കൊല്ലപ്പെട്ടത്. തന്റെ ഭാര്യയെയും മരുമകളെയും ദുര്‍മന്ത്രവാദം ഉപയോഗിച്ച് രോഗഗ്രസ്തകളാക്കിയത് ഈ സ്ത്രീയാണെന്നാരോപിച്ച് ഹരിറാം യാദവ് എന്നയാള്‍ കുവറിയ ഭായിയെ വെട്ടിക്കൊല്ലുകയായിരുന്നു.

ഹരിറാം ഇപ്പോള്‍ ഒളിവിലാണ്. കൊലപാതകക്കുറ്റം ചുമത്തി ഇയാളെ പോലീസ് തെരഞ്ഞുകൊണ്ടിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X