ട്രാവന്‍കൂര്‍ ഹൗസ് സി.പി.എം ചാനലിന് വാടകയ്ക്ക് നല്‍കും
തിരുവനന്തപുരം: ഡല്‍ഹിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഹൗസിന്റെ രണ്ടാംനില സി.പി.എം നിയന്ത്രണത്തില്‍ തുടങ്ങുന്ന മലയാളം കമ്മ്യൂണിക്കേഷന്‍സിന് വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനമായി.
ചതുരശ്ര അടിയ്ക്ക് 75 രൂപ നിരക്കിലാണ് ട്രാവന്‍കൂര്‍ ഹൗസിന്റെ രണ്ടാംനില മുഴുവനായി മലയാളം ചാനലിന് വാടകയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ ഡല്‍ഹിയിലെ മലയാളി അസോസിയേഷന്‍ തങ്ങളുടെ സ്കൂളിനുവേണ്ടി ട്രാവന്‍കൂര്‍ഹൗസ് വാടകയ്ക്ക് ചോദിച്ചെങ്കിലും നല്‍കിയിരുന്നില്ല.
എന്നാല്‍ ഒരു സ്വകാര്യ സ്ഥാപനത്തിന് ട്രാവന്‍കൂര്‍ഹൗസ് വാടകയ്ക്ക് നല്‍കിയത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായേക്കും. ട്രാവന്‍കൂര്‍ ഹൗസിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ടി ഓഫീസിന് ചുമത്തുന്ന വാടക ചതുരശ്ര അടിക്ക് 75 രൂപയാണെന്നതിനാല്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന് ഇതേ നിരക്കില്‍ കെട്ടിടം വാടകയ്ക്ക് നല്‍കുന്നതില്‍ അപാകതയില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications