2002-ഓടെ എല്ലാ സ്കൂളുകളിലും കോളേജുകളിലും കമ്പ്യൂട്ടര്‍: ഇ.കെ. നായനാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കോളേജുകളിലും 2002-ഓടെ കമ്പ്യൂട്ടര്‍ പഠനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഇ. കെ. നായനാര്‍. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഐ.റ്റി. സ്കൂളുകളില്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിദ്യാഭ്യാസ ജില്ലകളിലും സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രീ പ്രൈമറി തലം മുതല്‍ പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കും. കേരളത്തിലെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകയായി എന്‍.സി.ഇ. ആര്‍.ടി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications