ബലം പ്രയോഗിച്ചുള്ള ഹര്‍ത്താല്‍ നിരോധിച്ചു
കൊച്ചി: ബലം പ്രയോഗിച്ചുള്ള ഹര്‍ത്താല്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരളാ ഹൈക്കോടതി. ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യനും ജസ്റ്റിസ് മുഹമ്മദ് ഷാഫിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ആണ് ഇത്തരം ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ടുള്ള വിധിന്യായം പുറപ്പെടുവിച്ചത്.
ബലം പ്രയോഗിച്ച് ഹര്‍ത്താല്‍ നടത്തുന്നവരില്‍ നിന്നും അവ ആഹ്വാനം ചെയ്യുന്നവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇത്തരം ഹര്‍ത്താല്‍ നടത്തുന്ന രാീഷ്ടീയ പാര്‍ട്ടികളെ നിരോധിക്കാന്‍ കോടതി ഇലക്ഷന്‍ കമ്മീഷനോടുമാവശ്യപ്പെട്ടിട്ടുണ്ട്.
സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇങ്ങനെ ഉത്തരവിത്.












Click it and Unblock the Notifications