Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം എല്ലാവര്‍ക്കും വീടുള്ള ഇന്ത്യയിലെ ആദ്യ ജില്ലയാകും

കൊല്ലം: എല്ലാവര്‍ക്കും സ്വന്തമായി വീടുള്ള ഇന്ത്യയിലെ ആദ്യജില്ലയെന്ന പദവി 2002-ഓടെ കൊല്ലത്തിനു ലഭിക്കും. ജില്ലയില്‍ സ്വന്തമായി വീടില്ലെന്ന് കണ്ടെത്തിയ 75,000-ത്തോളം പേരെ പുനരധിവസിപ്പിക്കാനുള്ള തീവ്രയത്ന പരിപാടിയായ ജനകീയ പാര്‍പ്പിട പദ്ധതി പൂര്‍ത്തിയാകുന്നതോടെയാണ് കൊല്ലത്തിന് ഈ പദവി ലഭിക്കുക.

പദ്ധതി മുഖ്യമന്ത്രി ഇ.കെ. നായനാര്‍ കൊല്ലം ജില്ലാ പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 25,000 വീടുകളാണ് നിര്‍മ്മിക്കുക. ഇതിനായി 87 കോടി രൂപ ഹഡ്കോ അനുവദിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന 30,000 വീടുകള്‍ക്കായി ഹഡ്കോ 105 കോടി രൂപ അനുവദിക്കും. ബാക്കി 20,000 വീടുകള്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ മുഖേനയാണ് പൂര്‍ത്തിയാക്കുക.

528 ജില്ലകളുള്ള ഇന്ത്യയില്‍ എല്ലാവര്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ആദ്യ ജില്ലയായിരിക്കും കൊല്ലമെന്ന് ഹഡ്കോ മാനേജിംഗ് ഡയറക്ടര്‍ വി. സുരേഷ് പറഞ്ഞു. 10 വര്‍ഷം മുമ്പ് സമ്പൂര്‍ണ സാക്ഷരത നേടിയ ജില്ലയെന്ന ഖ്യാതി കോട്ടയം നേടിയ ശേഷം കേരളത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാകുമിത്.

പദ്ധതി പ്രകാരം ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്കാണ് പ്രയോജനം ലഭിക്കുക. കൊല്ലം ജില്ലയിലെ മൂന്നു മുനിസിപ്പാലിറ്റികളിലും 71 ഗ്രാമ പഞ്ചായത്തുകളിലും ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഗ്രാമസഭകര്‍ നിര്‍ദ്ദേശിക്കുന്ന ഉപയോക്താക്കളില്‍ നിന്ന് ഗ്രാമസഭയാണ് അന്തിമ ഉപയോക്താക്കളെ കണ്ടെത്തുക. തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം എല്ലാ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലും ഉപയോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കും.

ഇതേ പദ്ധതിയുമായി തിരുവനന്തപുരം ജില്ലയും മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഹഡ്കോ മാനേജിംഗ് ഡയറക്ടര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+