ഹഡ്കോയുടെ വായ്പാ പദ്ധതിക്ക് നല്ല പ്രതികരണമെന്ന് ചെയര്‍മാന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹഡ്കോയുടെ വിദേശ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള നിവാസ് സ്കീമിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹഡ്കോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി സുരേഷ് പറഞ്ഞു.
അമ്പത് ലക്ഷം രൂപ വരെയുള്ള വായ്പയോ അല്ലെങ്കില്‍ വസ്തുവിലയുടെ 85ശതമാനമോ വായ്പയായി വിദേശ ഇന്ത്യക്കാരന് ലഭിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ പത്ത് വര്‍ഷം വരെ സമയമുണ്ട്. പതിമൂന്ന് ശതമാനമാണ് പലിശ നിരക്ക്.
ഉയര്‍ന്ന റേറ്റിങ്ങുള്ള വസ്തുവ്യാപാരിയുടെ പക്കല്‍ നിന്നാണ് സ്ഥലം വാങ്ങുന്നതെങ്കില്‍ ഉടന്‍ തന്നെ വായ്പ ലഭിക്കുന്നതാണ്. വിശ്വാസയോഗ്യരല്ലാത്ത വസ്തുവ്യാപാരികളുടെ കെണിയില്‍ വിദേശ ഇന്ത്യക്കാര്‍ പെട്ടുപോകാതിരിക്കാനാണിത് എന്ന് വി സുരേഷ് പറഞ്ഞു.
ലളിതമായ നിയമങ്ങളും കുറഞ്ഞ വായ്പാ പലിശയുമാണ് ഹഡ്കോയുടെ വായ്പാ പദ്ധതിക്ക് നല്ല പ്രതികരണം ലഭിക്കാന്‍ കാരണമെന്ന് സുരേഷ് അറിയ്ിച്ചു. കൂടുതല്‍ വിദേശ ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി കഴിഞ്ഞ മാസം ഹഡ്കോ ചെയര്‍മാന്‍ യു എ ഇ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications